ഓച്ചിറ: ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 9ന് ഹരീഷ് വരവിള ഗവ:എല്‍പി സ്‌കൂളില്‍ സമീപത്തെ ബന്ധു വീട്ടിലെത്തി ഹോട്ടലില്‍നിന്നു വാങ്ങിയ പൊറോട്ട കഴിച്ചു.
ആദ്യത്തെ കഴിച്ച് രണ്ടാമത്തെ പൊറോട്ട പകുതി കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങിയതോടെയാണ് കുഴഞ്ഞു വീണത്. ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്തു. ഭാര്യ: ശ്രീലത. മക്കള്‍: ഹരിത,ഹരി ജിത്ത്.