തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവ്. ഡീസൽ ലിറ്ററിന് 36 പൈസയും പെട്രോൾ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105.48 രൂപയും ഡീസലിന് ലിറ്ററിന് 98.71 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ധന വിലയിൽ ഇന്നലെയും വർധനവുണ്ടായിരുന്നു. പെട്രോളിന് 30 പൈസവരെയും ഡീസലിന് 37 പൈസ വരെയുമാണ് ഇന്നലെ സംസ്ഥാനത്ത് വർധിച്ചത്.
അതേസമയം, കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും വിമർശനങ്ങൾ നേരിടുന്നതിനിടെ ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിലയും ഇന്നലെ കുത്തനെ വർധിപ്പിച്ചിരുന്നു. പാചകവാതകം സിലിൻഡറിന് 15 രൂപയാണ് കൂട്ടിയത്.
ഗാർഹികാവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന് കൊച്ചിയിൽ ഈ മാസം ഒന്നിന് 891.50 രൂപയായിരുന്നത് 906.50 രൂപയായാണ് ഉയർന്നത്. തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട്ട് 908.50 രൂപയുമാണ് പുതിയ നിരക്ക്.
Discussion about this post