മാവൂർ: ഓൺലൈൻ പഠനത്തിനായി മൊബൈൽ സമ്മാനിച്ച് പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തിൽ യുവാവിനെ മാവൂർ പോലീസ് അറസ്റ്റുചെയ്തു. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങിനൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് ഇയാൾ പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ചത്.
നേരത്തെ മറ്റൊരു പോക്സോ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മുക്കം പോലീസാണ് അന്ന് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളെ പോക്സോകേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി.
പ്രിൻസിപ്പൽ എസ്ഐ വിആർ രേഷ്മയുടെ നേതൃത്വത്തിൽ എഎസ്ഐ സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്, സിവിൽ പോലീസ് ഓഫിസർമാരായ ബിജു, എംസി ലിജുലാൽ, സുമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.