അരൂര്‍: അരൂരിനടുത്ത് കുത്തിയതോട് പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയിലാണ്. പകലും രാത്രയും ഒരുപോലെ ഭയമാണ് ഇവര്‍ക്ക്. പായല്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ കായല്‍ പരിസരമാണ് ഇത് വെള്ളത്തില്‍ നിന്ന് ധാരാളം ഇഴജന്തുക്കള്‍ വീടിനുള്ളിലേക്ക് വരുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം പായലില്‍നിന്ന് മലമ്പാമ്പ് കയറിവന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇവയ്ക്ക് പുറമെ വിഷപാമ്പുകളും ചെറിയ ജന്തുക്കളും കയറി വരുന്നു. പകലൊന്നും പുറത്ത് ഇറങ്ങി നടക്കാനും ഇവിടത്തുകാര്‍ക്ക് ഭയമാണ്.
അതിനുപുറമെ ജിീവിതമാര്‍ഗവും വഴി മുട്ടി നില്‍ക്കുകയാണ്. മിക്ക ജലാശയങ്ങളും പായല്‍ കെട്ടികിടക്കുന്നതിനാല്‍ വള്ളങ്ങള്‍ ഇറക്കാനും മീന്‍പിടിത്തത്തിനും സാധിക്കുന്നില്ല. മാസങ്ങളോളമായി മീന്‍ പിടുത്തക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. പായലുകള്‍ നീക്കം ചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
Discussion about this post