തൃശ്ശൂര്‍: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രവിയത്തുമ്മയുടെ ആഗ്രഹം സഫലമായി, ഇനി ഇന്ത്യക്കാരിയായി തന്നെ ജീവിയ്ക്കാം. ശ്രീലങ്കന്‍ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യന്‍ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിന്റെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ രവിയത്തുമ്മയ്ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.
തൃശ്ശൂര്‍ കയ്പമംഗലം, അമ്പലത്ത് വീട്ടില്‍ ജമ്മലൂദീന് ശ്രീലങ്കന്‍ സ്വദേശിനിയായ രവിയത്തുമ്മയെ വിവാഹം കഴിച്ച് കേരളത്തിലേക്ക് കൂട്ടിയതാണ്. കുവൈറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് എന്‍ജിനീയറായ ജമ്മലൂദിനുമായുള്ള വിവാഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2006 മുതലാണ് രവിയത്തുമ്മ കയ്പമംഗലത്ത് സ്ഥിര താമസമാക്കുന്നത്.
ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്കി വര്‍ഷങ്ങളായെങ്കിലും തീരുമാനമായിരുന്നില്ല. കേരളത്തില്‍ നിന്ന് പഠിക്കണമെന്ന മകള്‍ പറജ ജമ്മലുദീന്റെ ആഗ്രഹം കൂടിയാണ് ഇന്ത്യന്‍ പൗരത്വലബ്ദിയിലൂടെ സഫലമാകുന്നത്. നാല് വര്‍ഷം മുമ്പ് ഭര്‍ത്താവ് ജമ്മലൂദിന് കാന്‍സര്‍ ബാധിച്ച് മരിച്ചു
Discussion about this post