കൊച്ചി: ഹാഷീഷ് ഓയില്‍ കുറിയറിലാക്കി വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് മൂന്നരക്കിലോ ഹഷീഷ് ഓയില്‍ ബെഹ്റിനിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് പിടിയിലായത്. ച്യവനപ്രാശം, രസായനം എന്നിവയാണെന്ന വ്യാജേനയാണ് മൂന്നരക്കിലോ ഹഷീഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്.
പ്രതിയുടെ കൂട്ടാളിയെ കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്നു പിടികൂടിയിരുന്നു. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കൊച്ചിയില്‍നിന്ന് കുറിയര്‍ ചെയ്യാന്‍ ശ്രമിച്ച ഹഷീഷ് ഓയില്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയത്. കുറിയര്‍ കമ്പനിയില്‍ നല്‍കിയിരുന്ന വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായവനില് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് സ്വദേശി പിടിയിലായത്. കുറിയര്‍വഴി അനധികൃതമായി ഓസ്ട്രേലിയലിലേക്ക് കടത്താന്‍ ശ്രമിച്ച സ്യൂഡോഎഫ്രിഡിന്‍ എന്ന മരുന്ന് ഒരാഴ്ച മുന്‍പ് കൊച്ചിയില്‍ പിടികൂടിയിരുന്നു. കായികതാരങ്ങള്‍ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നതാണ് സ്യൂഡോഎഫ്രിഡിന്‍. 11.5 കിലോ സ്യൂഡോഎഫ്രിഡിന്‍ കുക്കറുകളുടെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
Discussion about this post