പാമ്പിനെ നല്‍കിയ സുരേഷ് മാപ്പ് സാക്ഷി, പ്രതി സൂരജ് മാത്രം; ഉത്ര വധക്കേസില്‍ വിധി ഓക്ടോബര്‍ 11 ന്

Uthara murder case | Bignewslive

കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതി വിധി ഒക്ടോബര്‍ 11ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസില്‍ സൂരജ് മാത്രമാണ് കൊലക്കേസിലെ പ്രതി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ കേസില്‍ മാപ്പ് സാക്ഷിയാക്കി.

2020 മെയ് ഏഴാം തീയതിയാണ് ഉത്രയെ അഞ്ചലിലെ വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും കുടുംബത്തിന് തുടക്കം ആരോപിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിച്ച കൊലപാതകം പുറത്ത് വന്നത്.

സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. സൂരജ് അറസ്റ്റിലായി 82-ാം ദിനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡമ്മി പരീക്ഷണം ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ രീതികളിലൂടെയായിരുന്നു അന്വേഷണം പൂര്‍ത്തിയാക്കിയത്. ഉത്രയുടെ ഡമ്മിയില്‍ കോഴിമാംസം കെട്ടിവെച്ച് പാമ്പിനെ കൊണ്ട് കടിപ്പിച്ച് പരീക്ഷണവും നടത്തിയിരുന്നു.

Exit mobile version