വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പിന്നാലെ സിപിഎം നേതാവ് എം സ്വരാജിന്റെ പേരിലും വ്യാജ പ്രചരണം. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള പ്രചരണങ്ങളാണ് സൈബറിടത്ത് നടത്തി വരുന്നത്.
മമ്മൂട്ടിക്കൊപ്പം സ്വരാജിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പ്രചണം. മമ്മൂട്ടിയുടെ മുഖം വെട്ടിമാറ്റി പകരം മോന്‍സണിന്റെ ചിത്രം വെച്ചാണ് പ്രചരണം കൊഴുക്കുന്നത്. ഫോട്ടോ ഷോപ്പ് ചെയ്ത ഫോട്ടോയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് ഉയരുന്ന ആരോപണം.
നേരത്തെ മോന്സണ് മാവുങ്കലിനൊപ്പം എന്ന തരത്തില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. നടന് ബൈജുവിനൊപ്പം മന്ത്രി നില്ക്കുന്ന ചിത്രം മോന്സണ് മാവുങ്കലിനൊപ്പം എന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്
Discussion about this post