പുത്തൂര്‍: സ്‌കൂട്ടറില്‍ അണലി കയറിയതറിയാതെ 30 കിലോമീറ്റര്‍ വണ്ടിയോടിച്ച യുവാവിന് അത്ഭുത രക്ഷ. കൈതക്കോട് വെള്ളാവിളവീട്ടില്‍ സുജിത്മോനാണ് (36) രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച പുലര്‍ച്ചെ 4.45-ന് കൈതക്കോട്ടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
കാഞ്ഞിരകോട്ട് എത്തിയപ്പോള്‍ കൈയില്‍ എന്തോ ഇഴയുന്നതായി അനുഭവപ്പെട്ടു. ബ്രേക്കിന്റെ ഭാഗത്തെ സുഷിരത്തിലൂടെയാണ് കൈയിലേയ്ക്ക് സ്പര്‍ശമെത്തിയത്. വണ്ടി നിര്‍ത്തി മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ ഹെഡ് ലൈറ്റിന്റെ പിന്‍ഭാഗത്തുകൂടി പാമ്പ് ഇഴയുന്നത് കണ്ടു. വണ്ടിയില്‍ തട്ടി നോക്കിയെങ്കിലും പാമ്പ് ഉള്ളിലേയ്ക്ക് കയറി ഇരുന്നു.
പുലര്‍ച്ചെയായതിനാല്‍ സഹായത്തിന് ആരെയും കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും പിന്നീട് യാത്രതുടരാന്‍ തീരുമാനിച്ചു. അടുത്തുകണ്ട വട്ടയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും ഇലകള്‍ പറിച്ച് ഇരുവശത്തെയും ബ്രേക്കിന്റെ ഭാഗത്തെ ദ്വാരങ്ങള്‍ അടച്ചശേഷം ശ്രദ്ധിച്ച് സ്‌കൂട്ടറോടിച്ച് വീട്ടിലെത്തി. ശേഷം ഏറെ നേരം പണിപ്പെട്ടാണ് പാമ്പിനെ പുറത്തിറക്കിയത്. നാലടിയോളം നീളമുള്ളതിയിരുന്നു പാമ്പ്