കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പരിചയപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ക്ക് വിഷം കഴിച്ചെന്ന് സന്ദേശവും ചിത്രവും അയച്ചു; യുവാവ് രഹസ്യമാക്കിവച്ചു; 17കാരി നാലാംദിനം മരിച്ചു

കിളിമാനൂര്‍: വിഷം കഴിച്ചുവെന്ന് സന്ദേശവും, ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അയച്ച പ്ലസ് ടു വിദ്യാര്‍ഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. മുളമന വി ആന്‍ഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിനി, കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മന്‍സിലില്‍ എ.ഷാജഹാന്‍സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ(17) ആണ് മരിച്ചത്.

വിഷം കഴിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് വിദ്യാര്‍ത്ഥിനിയുടെ നില വഷളായ നാലാം ദിവസം ഫോണ്‍ പരിശോധിച്ചപ്പോഴാണ്. ഞായറാഴ്ച അയച്ച സന്ദേശം അന്നുതന്നെ കണ്ട സുഹൃത്ത് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. ഛര്‍ദിയും ക്ഷീണവും മൂലം ഇതിനിടെ അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി.

Suicide | Bignewslive

ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്‌കൂളില്‍ പരീക്ഷ എഴുതുകയും ചെയ്തു. ബുധനാഴ്ച അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ.ആശുപത്രിയിലെത്തിച്ചപ്പോഴാണ് അടിയന്തരമായി മെഡിക്കല്‍ കോളേജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്. അവിടെ എത്തി അല്‍ഫിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം കുടുംബം അറിഞ്ഞത്.

എന്നാല്‍, ഇതിനിടെ പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരിച്ചു. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോള്‍ പരിചയത്തിലായ ആംബുലന്‍സ് ഡ്രൈവറായിരുന്ന യുവാവിന് വിഷം കഴിക്കുന്ന ചിത്രം അടക്കം ആല്‍ഫിയ ഞായറാഴ്ചയാണ് വാട്‌സാപ് സന്ദേശം അയച്ചത്. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കി.

Exit mobile version