കാഞ്ഞിരപ്പള്ളി: നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോയുടെ ഭാര്യ സൂസനാണ് (24)പിടിയിലായത്. കോട്ടയം സ്പെഷ്യല്‍ ജയിലില്‍ റിമാന്‍ഡിലാണ് ഇവര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കുകയും ചെയ്തു. ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ തളര്‍ച്ചയില്‍ കിടന്നുറങ്ങുമ്പോള്‍ കുട്ടിയുടെ കരച്ചില് അസ്വസ്ഥതയുണ്ടാക്കിയതാണ് കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സൂസന് പറയുന്നു. ഇതോടെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ പിതാവ്, ചികിത്സിച്ച ഡോക്ടര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന് ദമ്പതിമാരുടെ മകന് ഇഹാനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടില്‍ തനിച്ചുള്ളപ്പോഴായിരുന്നു കൊലപാതകം. അമ്മതന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിച്ചത്. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പിന്നീട് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്.
Discussion about this post