തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ക്കു മേലുള്ള പരാതി കൈകാര്യം ചെയ്യാനായുള്ള ഇന്റെര്ണല് അഥവാ ലോക്കല്‍ കമ്മിറ്റിയുടെ രൂപീകരണം പുരോഗമിക്കുന്നുവെന്നു സാമൂഹ്യ നീതി വകുപ്പു മന്ത്രി കെകെ ശൈലജ. ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങള്‍ ഡബ്ല്യുസിസി ഉന്നയിച്ചത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
‘സാമൂഹ്യ നീതി വകുപ്പില്‍ നിന്നും മാറി സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പില്‍ കൈകാര്യം ചെയ്യുന്നതാണു ഇന്റെര്ണല് കമ്മിറ്റീ അഥവാ ലോക്കല്‍ കമ്മിറ്റി. സര്‍ക്കാര്‍ ചുമതലയെടുത്തതോടെ, മീറ്റിംഗ് കൂടി ഐസി, എല്‍സി രൂപീകരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹരണത്തിനു കമ്മിറ്റി രൂപീകരിക്കണമെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു കോടതി വിധിയുടെയും, 2013 ലെ ആക്റ്റിന്റെയും പിന്‍ബലമുണ്ട്. സംസ്ഥാനത്തു ഇതിന്റെ നിയമങ്ങള്‍ രൂപീകരിച്ചിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതോടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.
ചലച്ചിത്ര മേഖലയില്‍ ഇന്റെര്ണല് കംപ്ലെയ്ന്റ് കമ്മിറ്റി (ഐസിസി) വേണമെന്ന ആവശ്യം വളരെ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഡബ്ല്യുസിസി ആവശ്യം ഉന്നയിച്ച ശേഷം തന്റെ നേതൃത്വത്തിലുള്ള ഓപിഎം ഡ്രീം മില്‍ സിനിമാസിന്റെ എല്ലാ ചിത്രങ്ങളിലും ഐസിസി പ്രവര്‍ത്തിക്കുമെന്ന് ആഷിക്ക് അബു പ്രഖ്യാപിച്ചിരുന്നു.
Discussion about this post