നെയ്യാറ്റിന്‍കര: കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തി വന്ന സമരം സനലിന്റെ അമ്മ ഏറ്റെടുക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു വിജി ഇന്നലെ തളര്‍ന്നു വീണിരുന്നു. ഈ സാഹചര്യത്തിലാണ് സനലിന്റെ അമ്മ നിരാഹാര സമരം ആരംഭിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ 12 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹത്തിലാണ് സനലിന്റെ ഭാര്യ വിജി. ജോലിയും സഹായവാഗ്ദാനങ്ങളും ആവശ്യപ്പെട്ടാണ് വിജി സമരം ആരംഭിച്ചത്. ഇവരുടെ വീടുപോലും ജപ്തിയുടെ വക്കിലാണ്. ഇന്നലെ തളര്‍ന്നുവീണ വിജിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post