വീണ്ടും ശബരിമല ദര്‍ശനത്തിനെത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്ത് ദേശായി. ഇത്തവണ എന്നാണ് വരുന്നതെന്ന് വെളിപ്പെടുത്തില്ലെന്ന് തൃപ്തി പറഞ്ഞു. കേരള പോലീസിനോട് ഇതെക്കുറിച്ച് സംസാരിച്ചിരുന്നു. സുരക്ഷ നല്‍കാമെന്ന് അവര്‍ പറഞ്ഞതായും തൃപ്തി പറയുന്നു.
കേരള പോലീസിന്റെ ഭാഗത്തു നിന്ന് പരിപൂര്‍ണ സുരക്ഷ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇത്തവണ പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുമെന്നും അവര്‍ പറഞ്ഞു. അടുത്ത വരവില്‍ അയ്യപ്പനെ കണ്ട് തൊഴുതിട്ടേ മടങ്ങൂ. ദര്‍ശനം നടത്തി തിരികെ പോയതിനു ശേഷം മാത്രമേ ഇക്കാര്യം പുറത്തറിയൂ എന്നും തൃപ്തി പറഞ്ഞു.
ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തിന് പുറത്തിറങ്ങാനാകാതെ സമരക്കാര്‍ ബന്ദിയാക്കിയതിനെ തുടര്‍ന്നും കൊച്ചിയില്‍ നിന്നും ശബരിമല വരെ സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്നും ഇവര്‍ മടങ്ങിപ്പോകുക ആയിരുന്നു
Discussion about this post