പാലക്കാട്: കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നാല് കുട്ടികളെ കാണാതായെന്ന് പരാതി. പാലക്കാട് ജില്ലയിലെ തൃത്താല കപ്പൂരിലാണ് സംഭവം. പറക്കുളം സ്വദേശികളായ പതിനാല് വയസുള്ള ഇരട്ട സഹോദരന്മാരെയും ഒന്‍പത്, പന്ത്രണ്ട് വയസുള്ള രണ്ട് കുട്ടികളെയുമാണ് കാണാതായത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കുട്ടികളെ കാണാതായത്. മൂന്ന് മണിയോടെ പതിവു പോലെ കളിക്കാനെന്നറിയിച്ച് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങി എത്തിയില്ല. വീട്ടുകാര്‍ ഏറെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ തൃത്താല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തൃത്താല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. ബന്ധുവീടുകളില്‍ ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വിശദമായ പരിശോധന നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥ് അറിയിച്ചു.
Discussion about this post