തിരുവനന്തപുരം: അടുത്തമാസം ഒന്നുമുതൽ കെഎസ്ആർടിസി ബസിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡിന് മുൻപുള്ള നിരക്കായിരിക്കും ഇനി കെഎസ്ആർടിസി ഈടാക്കുക.
ബസ് ചാർജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. അതേസമയം സ്വകാര്യ ബസുകളുടെ നിരക്കുകളിൽ മാറ്റം വരുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Discussion about this post