തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ എഐസിസി അംഗത്വവും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം ഗൗരീശ പട്ടത്തെ വി എം സുധീരന്റെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
എഐസിസി അംഗത്വവും രാജിവെച്ച സാഹചര്യത്തില്‍ അനുനയ നീക്കം ഊര്‍ജ്ജിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി ചര്‍ച്ച നടത്തും. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് സുധീരന്റെ പരാതി.
Discussion about this post