തിരുവനന്തപുരം: കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യത്ത് ബന്ദ് ആചരിക്കുന്നു. സംസ്ഥാനത്ത് ബന്ദ് നിരോധിച്ചതിനാൽ സമ്പൂർണ ഹർത്താലാണ് ആചരിക്കുന്നത്. രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ചാണ് സംസ്ഥാനത്ത് ഹർത്താലാചരിക്കുന്നത്.
ബിഎംഎസ് ഒഴികെ ട്രേഡ് യൂണിയനുകളെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽസംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിക്കുന്നത്.
ഇടതുമുന്നണിയുടേയും വലത് മുന്നണിയുടേയും പിന്തുണയോടെ നടക്കുന്ന ഹർത്താലായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ നിശ്ചലമാണ്. ഹർത്താലിന് മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകളുടെ പിന്തുണയുമുണ്ട്.
Discussion about this post