മാവേലിക്കര: ബൈക്ക് ലോറിയുടെ അടിയിലേക്ക് വീണുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ അശോകിന്റെയും ജയശ്രീയുടെയും മകൻ അഭയ് അശോക് (19) ആണു മരിച്ചത്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ അഭയ് രണ്ടാഴ്ച മുൻപാണു ലൈസൻസ് എടുത്തത്.
ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണമായാണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെ മാവേലിക്കര വഴുവാടിയിൽ ആയിരുന്നു അപകടം.
ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു ടാങ്കർ ലോറിക്കടിയിലേക്കു വീഴുകയായിരുന്നു.
Discussion about this post