അയല്‍വാസികളായ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ആള്‍ താമസമില്ലാത്ത കാടുപിടിച്ച പ്രദേശത്ത്

വൈക്കം: അയല്‍വാസികളായ യുവതിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കത്ത് ചെമ്പ് കൊച്ചങ്ങാടിയിലാണ് സംഭവം. കുലശേഖരമംഗലം സ്വദേശികളായ ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ ജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരാണ് തൂങ്ങിമരിച്ചത്.

ആള്‍ താമസമില്ലാത്ത കാടുപിടിച്ച പ്രദേശത്താണ് യുവാവിനെയും യുവതിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അയല്‍വാസിയായ മനോജ് സുഹൃത്തിന്റെ വീട്ടില്‍ വച്ചിരുന്ന ബൈക്ക് എടുക്കുവാന്‍ പോയ സമയത്താണ് രണ്ടുപേരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മരിച്ച കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയാണ്. അമര്‍ ജിത്ത് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങിയ ആളുമാണ്. ഇരുവരുടേയും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.
suicide | bignewslive

Exit mobile version