തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഡിവൈഎഫ്ഐ.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെയും ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെയും പേരിലാണ് വ്യാജ ഫേസ് ബുക്ക് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. വാസ്തവ വിരുദ്ധമായ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി ഡിവൈഎഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു.
‘സഖാവ് സെയ്തലവി പനമരത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ഡിവൈഎഫ്ഐയും.. സുഹൃത്തിനാല്‍ ചതിക്കപ്പെട്ട സഖാവ് സെയ്തലവിയുടെ കുടുംബത്തെ യുവജനങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തിന് ഒരു കോടി രൂപ സമാഹരിച്ചു നല്കാന് ഡിവൈഎഫ്ഐ തീരുമാനിച്ചു’വെന്നുമാണ് പ്രചരിക്കുന്ന വ്യാജപോസ്റ്റില്‍ പറയുന്നത്.
എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്നും അതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Discussion about this post