തിരുവനന്തപുരം: ക്രിസ്മസും സമരവും കൂടി തുടര്‍ച്ചയായി ബാങ്ക് അവധി പ്രഖ്യാപിച്ചതോടെ നട്ടം തിരിഞ്ഞ് ഉപഭോക്താക്കള്‍. എന്നാല്‍ ഇപ്പോള്‍ ഏവരുടേയും നെഞ്ചിടിപ്പ് കൂട്ടുന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നതിലൂടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ബാങ്കുകള്‍ കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ക്ക് ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടാറില്ലെന്നും ഇങ്ങനെ ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നും, ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് വ്യക്തമാക്കി. അതേസമയം തട്ടിപ്പിനിരയായന്ന് ംനസിലായാല് കസ്റ്റമേഴ്സിന് കാള്‍സെന്റര്‍ മുഖാന്തിരം തടയാനാവില്ലെന്നതാണ് തട്ടിപ്പുകാര്‍ക്ക് അനുകൂലമാവുന്നത്. ബാങ്കിങ് കാള്‍ സെന്റര്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്താലും യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തിരമുള്ള ഇടപാടുകള്‍ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ക്ക് യഥേഷ്ടം നടത്താനാകും എന്നതും ആശങ്ക സൃഷ്ടിക്കുന്നു.
ഇത്തരം കോളുകള്‍ വരുമ്പോള്‍ വിവരങ്ങള്‍ പറയരുത്. ഇവര്‍ നല്കുന്ന എസ്എംഎസ്സുകള്‍ മറ്റ് നമ്പരുകളിലേക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും ഇത്തരത്തില്‍ വിവരങ്ങള്‍ നല്കിയിട്ടുണ്ടെങ്കില് ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്താല്‍ മാത്രമേ അക്കൗണ്ടില്‍നിന്ന് തുക നഷ്ടപ്പെടുന്നത് തടയാനാകുകയുള്ളുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
Discussion about this post