സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഡല്‍ഹിക്ക് വണ്ടി കയറിയിരുന്ന ഒരു ചരിത്രമുണ്ട് മലയാളികള്‍ക്ക്. നാട്ടിലെ കോച്ചിംഗ് സെന്ററുകളുടെ ഇല്ലായ്മകള്‍ക്കും പരിശീലനങ്ങളുടെ പോരായ്മകള്‍ക്കുമെല്ലാം ഡല്‍ഹി എന്ന ഒരൊറ്റ പേരിലായിരുന്നു പരിഹാരം.
എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിവില്‍ സര്‍വീസ് പരിശീലനത്തിനായ് കേരളം വിടേണ്ട ആവശ്യമില്ല എന്ന തിരിച്ചറിവ് മലയാളികളുടെയിടയില്‍ സജീവമായിട്ടുണ്ട്. വര്‍ധിച്ചുവരുന്ന കോച്ചിംഗ് സെന്ററുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന പഠനരീതികളുമൊക്കെ ഈ മാറ്റത്തിന് ഏറെ സഹായം ചെയ്തു എന്നതാണ് വാസ്തവം. അങ്ങനെ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ അനേകായിരമുള്ള കോച്ചിംഗ് സെന്ററുകളില്‍ വെച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തങ്ങളുടേതായ സ്ഥാനമുറപ്പിച്ച കോച്ചിംഗ് സെന്ററുകളിലൊന്നാണ് തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാഡമി. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പന്ത്രണ്ടാം റാങ്കുള്‍പ്പടെ 34 റാങ്കുകളാണ് ഐലേണ്‍ നേടിയെടുത്തിരിക്കുന്നത്. ഇതില്‍ 20 പേര്‍ ഐലേണിന്റെ ഒമ്പത് മാസം നീളുന്ന ഫുള്‍ ടൈം ജനറല്‍ സ്റ്റഡീസ് ക്ലാസ്‌റൂം പ്രോഗ്രാം അറ്റന്‍ഡ് ചെയ്ത മത്സരാര്‍ഥികളാണ്.
12ാം റാങ്ക് നേടി മിഥുന്‍ പ്രേംരാജ് ഐലേണിന്റെ അഭിമാന നേട്ടമായപ്പോള്‍ 14ാം റാങ്ക് നേടി കരിഷ്മ നായര്‍, 57ാം റാങ്ക് നേടി വീണ എസ് സുല്‍ത്താന്‍, 62ാം റാങ്ക് നേടി അപര്‍ണ എംബി, 63ാം റാങ്ക് നേടി ദീനാഹ് ദസ്തഗീര്‍, 59ാം റാങ്ക് നേടി ജയന്ത് സിംഗ് റാത്തോര്‍,104ാം റാങ്ക് നേടി റിഷഭ് കുമാര്‍, 113ാം റാങ്ക് നേടി ആര്യ നായര്‍, 135ാം റാങ്ക് നേടി മാലിനി എസ്, 143ാം റാങ്ക് നേടി ദേവി പി, 145ാം റാങ്ക് നേടി ആനന്ദ് ചന്ദ്രശേഖര്‍, 150ാം റാങ്ക് നേടി മിന്നു പി, 249ാം റാങ്ക് നേടി രാധിക സുരി, 25ാം റാങ്ക് നേടി തസ്‌നി ഷാനവാസ്, 257ാം റാങ്ക് നേടി അര്‍ജുന്‍ കെ, 256ാം റാങ്ക് നേടി രേഷ്മ എഎല്‍, 293ാം റാങ്ക് നേടി ,ടിവി റെക്‌സ്, 299ാം റാങ്ക് നേടി അലക്‌സ് എബ്രഹാം പിജെ, 307ാം റാങ്ക് നേടി മെര്‍ലിന്‍ സി ദാസ്, 310ാം റാങ്ക് നേടി ആല്‍ഫ്രഡ് ഒവി, 311ാം റാങ്ക് നേടി എസ് ഗൗതം രാജ്, 36ാം റാങ്ക് നേടി നിതിന്‍ യാദവ്, 408ാം റാങ്ക് നേടി സിബിന്‍ പി, 444ാം റാങ്ക് നേടി ജയകൃഷ്ണന്‍ വിഎം, 465ാം റാങ്ക് നേടി ശ്വേത സുഗതന്‍, 475ാം റാങ്ക് നേടി അജേഷ് എ, 485ാം റാങ്ക് നേടി പ്രറ്റി പ്രകാശ്, 496ാം റാങ്ക് നേടി നീന വിശ്വനാഥ്, 514ാം റാങ്ക് നേടി നിവേദിത രാജ്, 528ാം റാങ്ക് നേടി അനഘ വി, 589ാം റാങ്ക് നേടി മുഹമ്മദ് റിസ്വിന്‍, 597ാം റാങ്ക് നേടി മുഹമ്മദ് ഷാഹിദ് എന്നിവരും ഐലേണിന്റെ താരങ്ങളായി.
2015ല്‍ മൂന്ന് യുവ എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയില്‍ സ്റ്റാര്‍ട്ടപ്പായി പിറന്ന ഐലേണ്‍ കൃത്യവും സമഗ്രവുമായ സിവില്‍ സര്‍വീസ് പരിശീലനത്തിലൂടെ ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐഎഎസ് അക്കാഡമിയായി മാറിക്കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തില്‍ നിന്ന് മാത്രം നൂറിലധികം ഐഎഎസുകാരെയാണ് ഐലേണ്‍ സംഭാവന ചെയ്തിരിക്കുന്നത്. ഇവരില്‍ ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിച്ച വനിത ഐഎഫ്എസ് ഓഫീസര്‍ ഹംന മറിയം, നിലവില്‍ കേരളത്തില്‍ സബ് കലക്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കെഎസ് ഐഎഎസ്, അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, മാധവിക്കുട്ടി ഐഎഎസ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.
സിവില്‍ സര്‍വീസ് പഠനത്തിന് വേണ്ടിവരുന്ന ചിലവുകള്‍ കണക്കിലെടുത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയും, മുഖ്യധാരാ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍, ആദിവാസി സമൂഹങ്ങളിലുള്ളവരെ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്ക് നയിക്കാന്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തും സിവില്‍ സര്‍വീസ് പഠനരംഗത്ത് വേറിട്ട മുഖമുദ്രയായി മാറുകയാണ് ഐലേണ്‍. ഇത് കൂടാതെ വരും വര്‍ഷങ്ങളില്‍ കേരളത്തിലെ ഓരോ ഗ്രാമങ്ങളില്‍ നിന്നും ഓരോ സിവില്‍ സര്‍വെന്റ് എന്ന സ്വപ്‌ന പദ്ധതിയുടെ തയ്യാറെടുപ്പുകളും ഐലേണ്‍ നടത്തുന്നുണ്ട്. ഐഎഎസ്, ഐപിഎസ് എന്നത് സ്വപ്‌നമായ ആര്‍ക്കും അതൊരു സ്വപ്‌നം മാത്രമായി ഒതുങ്ങാതിരിക്കാന്‍ ഐലേണ്‍ കൂടെയുണ്ടെന്ന് പറയുകയാണ് ഡയറക്ടര്‍മാരായ നിഖിലും ടിജെ എബ്രഹാമും ഷിനാസും.