തിരുവനന്തപുരം: ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി . വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ചവറയിലെ നോക്കുകൂലി സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
സ്കൂൾ തുറക്കുന്നതിനെ കുറിച്ച് ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. അന്തിമ മാർഗനിർദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കും. സൂക്ഷമ വിവരങ്ങൾ അടക്കം പരിശോധിച്ചാണ് സ്കൂൾ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post