പത്തനംതിട്ട: അബദ്ധത്തില്‍ ആസിഡ് കുടിച്ച കുഞ്ഞിന് ചികിത്സ ഒരുക്കാനും കുടുംബത്തിന് താങ്ങായി ആദ്യാവസാനം വരെ കൂടെ നിന്ന് സഹകരിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എയും ഓഫീസും. ഗീതു എന്ന യുവതിയുടെ മകളാണ് അബദ്ധവശാല്‍ ആസിഡ് കുടിച്ചത്.
കുട്ടിയെ, ഉടനടി കോന്നി ഗവണ്മെന്റ് ഹോസ്പിറ്റല്‍ എത്തിച്ചു. എന്നാല്‍, എത്രയും പെട്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിക്കണമെന്ന് നിര്‍ദേശിച്ചു. സമയം വൈകുംതോറും കുട്ടിയുടെ ജീവന് തന്നെ ആപത്തെന്ന് ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു. ഈ വേളയില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കവെയാണ്, കുടുംബത്തിന് ആശ്വാസമായി എംഎല്‍എയുടെയും ഓഫീസിന്റെയും ഇടപെടല്‍.
എംഎല്‍എയുടെ ഇടപെടലില്‍, കുട്ടിയെ അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ആദ്യാവസാനം വരെ കൂടെ നില്‍ക്കുകയും ചെയ്തു. കുട്ടി സുഖപ്പെടുന്നതുവരെ കൂടെ നിന്ന് ഒരു രക്ഷകര്‍ത്താവിന്റ ഉത്തരവാദിത്വം എന്നപോലെ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. ഈ സഹായത്തിന് എംഎല്‍എയ്ക്ക് നന്ദി പറയുവാനും മകള്‍ തന്നെ സമ്മാനം നല്‍കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, അതൊന്നും വേണ്ട, കുട്ടി സുഖമായി ഇരിക്കുന്നുണ്ടല്ലോ എന്ത് ആവശ്യം വന്നാലും വിളിക്കാന്‍ പറയണമെന്നായിരുന്നു എംഎല്‍എയുടെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പറയുന്നത് കോന്നി MLA ജനീഷ് കുമാറിനെക്കുറിച്ചാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ എനിക്കൊരു കാൾ വന്നു, രെഞ്ചു ഞാൻ ഏഴാംതലയിലെ ഗീതുവാണ് എനിക്ക് MLA യ്ക്ക് എന്റെ കുഞ്ഞിന്റെ കൈകൊണ്ട് എന്തെങ്കിലുമൊരു സമ്മാനം കൊടുക്കണം. കാരണം അന്വേഷിച്ചപ്പോ അറിയാൻകഴിഞ്ഞത് ചുവടെ ചേർക്കുന്നു
എന്റെ കുഞ്ഞു യാദൃശ്ചികമായി ആസിഡ് കുടിക്കുകയും അതുമായി ബന്ധപ്പെട്ട്
ആ കുഞ്ഞിനെ കോന്നി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിക്കുകയും അവിചാരിതമായി കടന്നുവന്ന ആ ദുരന്തത്തിനു മുന്നിൽ പകച്ചുനിന്ന ഞാനും എന്റെ കുടുംബത്തിനും ആശ്രയമായി മാറിയവരാണ് എംഎൽഎയും എംഎൽഎയുടെ ഓഫീസും . കുഞ്ഞിനെ കോന്നി ആശുപത്രിയിൽ കൊണ്ടുവരുകയും ഡോക്ടർ കോട്ടയത്തിനു കൊണ്ടുപോകണം താമസിക്കുംതോറും കുഞ്ഞിന്റെ ജീവനുവരെ ആപത്താണ് എന്നുപറയുകയും ചെയ്ത സാഹചര്യത്തിൽ എന്റെ പിഞ്ചു കുഞ്ഞിന് ഏറ്റവും മികച്ച ചികിത്സ നൽകുന്നതിനായി എംഎൽഎ ഇടപെട്ട് അടിയന്തരമായി തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ആദ്യാവസാനം വരെ കൂടെ നിൽക്കുകയും ചെയ്ത ആളാണ് സഖാവ് കെ യു ജനീഷ് കുമാർ എംഎൽഎ. ആ കുഞ്ഞ് സുഖപ്പെടുന്നതുവരെ കൂടെ നിന്ന് ഒരു രക്ഷകർത്താവിന്റ ഉത്തരവാദിത്വം എന്നപോലെ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.
അവരുടെ സമ്മാനം കൊടുക്കണം എന്ന ആവശ്യം MLA യേ അറിയിച്ചപ്പോൾ അതൊന്നും വേണ്ട കുഞ്ഞുസുഖമായി ഇരിക്കുന്നുണ്ടില്ലോ എന്ത് ആവശ്യം വന്നാലും അവരോടു വിളിക്കാൻ പറയണം എന്ന സ്നേഹത്തോടെയുള്ള കരുതലായിരുന്നു മറുപടി
അതെ കോന്നി കാർക്ക് തെറ്റിയിട്ടില്ല കോൺഗ്രസ് കളിച്ചു നടന്ന പഴയ sir അല്ല കോന്നിയുടെ എംഎൽഎ. കൃത്യമായ സംഘടനാ സംവിധാനത്തിലൂടെ വളർന്നുവന്ന സഖാവ് കെ യു ജനീഷ് കുമാറാണ് കോന്നിയുടെ നായകൻ. ഞങ്ങളുടെയൊക്കെ അണ്ണൻ❤️.
CIA സിനിമയിൽ ഒരു സീനിൽ ദുൽഖർ പറയുന്നതുപോലെ “വിട്ടേച്ചു പോകത്തില്ല ടാ ” എന്ന് സംഭാഷണ ശകലം വെറും സംഭാഷണം അല്ല ഒരു കമ്മ്യൂണിസ്റ്റുകാരൻ റെ വികാരമാണ്. നാടിൻറെ ഓരോ പ്രശ്നവും ഏറ്റെടുക്കുവാനും അത് പരിഹരിക്കുവാനും ബാധ്യസ്ഥരായവരാണ് കമ്മ്യൂണിസ്റ്റുകൾ. ഇന്ന് ആ പിഞ്ചു കുഞ്ഞും വീട്ടുകാരും വളരെ സന്തോഷവരായിരിക്കുന്നു. കോന്നി എംഎൽഎ എന്ന നിലയിൽ ജെനീഷ് അണ്ണനോട് തീർത്താൽ തീരാത്ത നന്ദി കടപ്പാട് കുടുംബത്തിനുണ്ട്.
#കോന്നി യുടെ_അമരക്കാരൻ
Discussion about this post