തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ നിത്യവും കണ്ട് ക്ലര്‍ക്ക് ജോലി ചെയ്തിരുന്ന കാര്യവട്ടം തുണ്ടത്തില്‍ ജെഡിഎസ് വില്ലയില്‍ പിഎം മിന്നുവും ഇനി സിവില്‍ സര്‍വീസില്‍. സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ 150ാം റാങ്ക് നേടിയാണ് മിന്നു കേരളത്തിന്റെ അഭിമാനതാരമാകുന്നത്.
പോലീസ് ആസ്ഥാനത്ത് ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് മിന്നു. അച്ഛന് പോള്‍ രാജ് പോലീസിലായിരുന്നു. അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനം വഴി 2013ലാണ് മിന്നു പോലീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നത്.
2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ല്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തെങ്കിലും 13 മാര്‍ക്കിന് പരാജയപ്പെട്ടു. തുടര്‍ന്ന് ഈ വര്‍ഷം നടത്തിയ പരിശ്രമത്തിലാണ് മികച്ച വിജയം നേടിയത്.
കാര്യവട്ടം കോളജില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദവും വുമണ്‍സ് കോളജിനിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവ് ഡി.ജെ.ജോഷി ഐഎസ്ആര്‍ഒയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ഥി ജെര്‍മിയാ ജോണ്‍ കോശി മകനാണ്. അമ്മ: മിനി പ്രഭ.
തിരുവനന്തപുരത്തെ പ്രശസ്തമായ ഐ ലേണ്‍ ഐഎഎസ് അക്കാദമിയിലായിരുന്നു മിന്നുവിന്റെ പരിശീലനം. അതേസമയം, അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍ ഐ ലേണ്‍ ഐഎഎസ് അക്കാദമിയിലെത്തി മിന്നുവിനെ അഭിനന്ദിച്ചു.
12ാം റാങ്ക് നേടിയ മിഥുന് പ്രേംരാജും ഐ ലേണ്‍ ഐഎഎസ് അക്കാദമിയുടെ അഭിമാനനേട്ടമാണ്. സംസ്ഥാനത്ത് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതില്‍
33 റാങ്ക് ജേതാക്കളെ സൃഷ്ടിച്ച് ഐ ലേണ്‍ ഐഎഎസ് അക്കാദമി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ഐഎഎസ് അക്കാദമിയില്‍ നിന്നും പരീക്ഷ എഴുതിയ 65 പേരില്‍ 33 പേരുടെയും സിവില്‍ സര്‍വീസ് സ്വപ്നം സഫലമായിരിക്കുകയാണ്.
Discussion about this post