കണ്ണൂർ: തുടങ്ങാനിരുന്ന വ്യവസായ സംരംഭത്തിന് വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് സംരംഭം തുടങ്ങാനായി നിർമ്മിച്ച ഷെഡിൽ തൂങ്ങിമരിച്ചു. കണ്ണൂർ കേളകം പഞ്ചായത്തിൽ നിസാർ കവല സ്വദേശി അഭിനന്ദ് നാഥ്(23) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ അഭിനന്ദിനെ കണ്ടെത്തുകയായിരുന്നു.
മുൻപ് വിദേശത്ത് പോകാൻ ശ്രമിച്ചെങ്കിലും ഏജന്റിന്റെ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി സംരംഭം തുടങ്ങാൻ അഭിനന്ദ് ആരംഭിക്കാൻ പദ്ധതിയിട്ടത്.
പിന്നീട് സ്വന്തം സംരംഭം തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും ബാങ്ക് വായ്പ ലഭിക്കാൻ സാധ്യത ഇല്ലാതായി. ഇതോടെ പ്രതീക്ഷകൾ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചതിന് പിന്നാലെയാണ് അഭിനന്ദ് ആത്മഹത്യ ചെയ്തത്. കമ്പിവേലി നിർമ്മാണ യൂണീറ്റ് തുടങ്ങാനായിരുന്ന അഭനന്ദിന്റെ പദ്ധതി.
കൈവശമുള്ള പണവും വായ്പ തുകയും ചേർത്ത് സംരംഭം തുടങ്ങനായിരുന്നു ശ്രമം. വായ്പ ലഭിക്കുന്ന പ്രതീക്ഷയിൽ ആയിരുന്നെങ്കിലും നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞത്. ഇതോടെ അഭിനന്ദ് നിരാശനായിരുന്നു. മൂന്നു മാസം മുൻപാണ് അഭിനന്ദ് വിവാഹം കഴിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ)02227546669, സ്നേഹ (ചെന്നൈ ) 04424640050, സുമൈത്രി (ഡൽഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്നി (ഹൈദരാബാദ്) 04066202000)
Discussion about this post