തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് അങ്ങനെ തള്ളികളയാനാകില്ല സര്‍ക്കാര്‍ അതീവഗൗരവത്തോടെ ഈ വിഷയത്തെ നോക്കികാണുന്നു എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആദിവാസി മേഖലയിലെ പോഷകക്കുറവ് പരിഹരിച്ചു എങ്കിലും തുടര്‍ന്നും ഇത്തരത്തിലുള്ള മരണങ്ങള് സംഭവിക്കുന്നതിന്റെ കാരണം അറിയാന്‍ പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരുകള്‍ മാറി വരുമ്പോഴും നിരവധി ആരോഗ്യ രക്ഷാ പാക്കേജുകളുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആദിവാസികളുടെ പക്ഷം. സംസ്ഥാനത്തെ മുഴുവന്‍ ശിശുക്കളുടെ മരണങ്ങള് നോക്കുമ്പോള്‍ ഏറെ ഉള്ളത് അട്ടപ്പാടിയിലാണ്. ഈ വര്‍ഷം 13 കുട്ടികളാണ് മേഖലയില്‍ മരിച്ചത്. എന്നാല്‍ കുട്ടികളെ പരിപാലിക്കുന്ന അമ്മനമാരിലും തെറ്റുകള്‍ ഉണ്ടെന്നും ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കുമെന്നും അധികൃതര്‍ വ്യക്താക്കി. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീടുകളിലെത്തുമ്പോഴും ഇതിന്റെ തുടര്‍ച്ച ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിയ കുറവാണ് ഇത്തവണ വന്നിട്ടുള്ളതെന്നും മന്ത്രി പറയുന്നു. ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്ന ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായുളള പുനരധിവാസ കേന്ദ്രങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന സമഗ്ര പാക്കേജ് ഉടന്‍ അട്ടപ്പാടിയില്‍ പ്രാവര്‍ത്തികമാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
Discussion about this post