തിരുവനന്തപുരം; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ എത്തിക്കാന്‍ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് കെ സുരേന്ദ്രന് രംഗത്ത്. താന്‍ അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണെന്നു സുരേന്ദ്രന് പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞു.
ടിജെ ജോസഫുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവന ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായമാണ് ബിജെപിക്കുള്ളെതന്നും സുരേന്ദ്രന് പറഞ്ഞു.
ബിഷപ്പിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഈഴവ ജിഹാദ് എന്ന സംഭവം കേരളത്തിലില്ല. മുസ്ലീം ജിഹാദ് പാലാ ബിഷപ്പുണ്ടാക്കിയതല്ല, ലോകം മുഴുവനുമുണ്ടെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
Discussion about this post