നമ്മള്‍ ഓസ്‌ട്രേലിയക്കാരെ കണ്ട് പഠിക്കണം, മൃഗങ്ങളെ കൊന്ന് വില്‍ക്കണം വനം വകുപ്പിന് വരുമാനമുണ്ടാക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ച് പൂഞ്ഞാര്‍ സിങ്കം

കുമളി: കേരളം മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. വനം വകുപ്പ് മന്ത്രിയ്ക്കും വനം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി പിസി ജോര്‍ജ് എംഎല്‍എ. നമ്മളൊക്കെ ഓസ്‌ട്രേലിയക്കാരെ കണ്ട് പഠിക്കണം. ഓസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി എല്ലാ കടകളിലും കിട്ടും. എന്നാല്‍ കേരളത്തിലോ… ഇവിടെ കാട്ടു പന്നിയെ കൊന്നാല്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയണം എന്നാണ് നിയമം അതല്ല വേണ്ടത് അതിനെ ഭക്ഷണമാക്കുകയാണ് വേണ്ടതെന്നാണ് പിസിയുടെ ക്ലാസ്.

വനം വകുപ്പിന് ലാഭമുണ്ടാക്കാനുള്ള എളുപ്പവഴിയും പിസി പറയുന്നു. കാടുകളില്‍ എണ്ണത്തില്‍ കൂടുതലുള്ള മൃഗങ്ങളെ കൊന്ന് വനം വകുപ്പ് തന്നെ വില്‍പ്പന നടത്തിയാല്‍ വരുമാനം കൂടുകയും ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മൃഗങ്ങള്‍ ഇറങ്ങി നടത്തുന്ന ഉപദ്രവങ്ങള്‍ കുറയ്ക്കുകയും ചെയ്യാം..

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ നാല്‍പതാം വാര്‍ഷികത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം മന്ത്രിയെയും മുന്നിലിരുത്തി അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

Exit mobile version