സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; ആശങ്ക

'Black Fungus' | BBignewslive

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

അഹമ്മദ് കുട്ടിക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമാവുകയുമായിരുന്നു.

നില വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.15 ഓടെ ആയിരുന്നു മരണം.

Exit mobile version