‘ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ട്, താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണം’: ആഗ്രഹം പങ്കുവച്ച് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

കണ്ണൂര്‍: തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി
ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഹോദരന്മാരായ എബിനും ലിബിനും ആഗ്രഹം പങ്കുവച്ചിരിക്കുന്നത്.

ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ട്. താല്‍പ്പര്യമുള്ളവര്‍ തങ്ങളെ ബന്ധപ്പെടാനുമാണ് ഇവര്‍ പറയുന്നത്. ebulljet@gmail.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടണമെന്ന് ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ടെംമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.


ഇതിന് പിന്നാലെ ആര്‍ടിഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

Exit mobile version