രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്. 69 സ്കോറുമായി കേരളവും ഹിമാചല്‍പ്രദേശും ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയും ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നീതി ആയോഗും സംയുക്തമായാണ് സൂചിക തയ്യാറാക്കിയത്. ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്.
നല്ല ആരോഗ്യം, പട്ടിണി നിര്‍മാര്‍ജനം, ലിംഗസമത്വം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ മികവാണ് കേരളത്തിന് ഉയര്‍ന്ന സ്കോര്‍ ലഭ്യമാക്കിയ ഘടകങ്ങള്‍. ശുദ്ധമായ വെള്ളം, അസമത്വം ലഘൂകരിച്ചു, പര്‍വ്വത ആവാസവ്യവസ്ഥയുടെ സംരക്ഷിച്ചു എന്നിവയാണ് ഹിമാചലിനെ മുന്നിലെത്തിച്ചത്.
തമിഴ്നാടാണ് കേരളത്തിന് (66) തൊട്ടുപിന്നില്‍. ബിഹാര്‍ (48), അസം (49). എന്നിവയും പട്ടികയില്‍ പിന്നിലാണ്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡിഗഢാണ് (68) ഒന്നാമത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി ഒറ്റ സൂചിക ഉപയോഗിച്ച് കണ്ടെത്തുകയെന്ന ലക്ഷ്യമാണ് റിപ്പോര്‍ട്ടിനുള്ളത്
Discussion about this post