തിരുവനന്തപുരം: സതീഷന്റെ മോനും കിളനക്കോടും ഉള്പ്പെടെയുളളയുളള ധാരാളം വീഡിയോകളില്‍ മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് സ്ഥിരമുളള ഒരു പ്രവണതയാണ്. അതിനെതിരെ മുന്നറിയിപ്പ് വീഡിയോയുമായി വന്നിരിക്കുകയാണ് കേരളാ പോലീസ്.
നമ്മുടെ നാടിനിതെന്തുപറ്റി! സമൂഹമാധ്യമങ്ങലില്‍ ചിലയിടത്ത് അവഹേളനം ചിലയിടത്ത് ഭീഷണി.സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തുക,ഇല്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് കേരളാ പോലീസ് വീഡിയോയിലൂടെ മുന്നറിയിപ്പ് നല്കുന്നു.വളരെപ്പെട്ടെന്ന് തന്നെ ഇത് സമൂഹമാധ്യമങ്ങലില്‍ വൈറലായിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെയും സൈബര്‍ലോകത്തെയും സംസാരവിഷയം..
അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തുക തന്നെ വേണം
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകള്‍…’
Discussion about this post