പാല: നടി മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കാര്‍മല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ: മിനി. മക്കള്‍: ജിനി, ജിമി (മിയ ജോര്‍ജ്). മരുമക്കള്‍: ലിനോ ജോര്‍ജ്, അശ്വിന് ഫിലിപ്പ്.
Discussion about this post