ന്യൂഡല്‍ഹി: സംസ്ഥാനത്തെ നടുക്കി എത്തിയ ഒന്നാണ് നിപ്പാ വൈറസ്. നിരവധി ജീവനുകളാണ് ആ ദുരന്തത്തില്‍ ഇല്ലാതായത്. അതില്‍ കണ്ണീര് ഓര്‍മ്മയാണ് നഴ്സ് ലിനി. ഇവര്‍ക്കായി സഭയില്‍ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. സ്വന്തം ജീവന് പോലും വകവെയ്ക്കാതെ മറ്റുള്ളവരുടെ ജീവന് രക്ഷിച്ച് ഒടുവില്‍ മരണത്തിലേയ്ക്ക് നടന്നു കയറിയത് ധീരത തന്നെയാണെന്ന് എംപിമാര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ലിനിയ്ക്ക് പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്നാണ് കേരള എംപിമാരുടെ ആവശ്യം. കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, എംകെ രാഘവന് എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും കത്തുനല്‍കി. കോഴിക്കോടാണ് നിപ്പാ വൈറസ് പിടിച്ചു കുലുക്കിയത്. ഇന്നും അതിന്റെ ആഘാതങ്ങള്‍ വിട്ടു പോയിട്ടില്ല എന്നതാണ് വാസ്തവം.
Discussion about this post