ദുബായ്: കേരളസര്‍ക്കാറിന്റെ ഓണം ബംപറിലൂടെ കോടീശ്വരനായിരിക്കുകയാണ് പ്രവാസി മലയാളി വയനാട് പനമരം സ്വദേശിയായ സെയ്തലവി. ദുബായില്‍ ഹോട്ടലിലെ ജീവനക്കാരനായ സൈതലവിയ്ക്കാണ് 12 കോടിയുടെ മഹാഭാഗ്യം വന്നുചേര്‍ന്നിരിക്കുന്നത്.
സുഹൃത്ത് മുഖേനയാണ് ടിക്കറ്റ് എടുത്തത്. TE 645465 എന്നാണ് ടിക്കറ്റ് നമ്പര്‍. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു.
‘വാട്‌സ് ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. മിക്ക ദിവസവും ടിക്കറ്റ് എടുക്കാറുണ്ട്. ഒരു പ്രാവശ്യം 10 ലക്ഷം കിട്ടി. ഇത്തവണ അമ്മദ്ക്കയാണ് എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തത്. ഗൂഗിള്‍പേ വഴി പൈസ അയച്ചുകൊടുത്തു. ജോലി തുടരും. ഇവിടം വിടില്ല’ – സെയ്തലവി പറയുന്നു
വാടക വീട്ടിലാണ് താമസം. ചെറിയ വീടും സ്ഥലവും വാങ്ങണം. കുറച്ച് കടമുണ്ട്. അതു വീട്ടണം. ബാക്കി ബാങ്കിലിടണം. പാവങ്ങളെ സഹായിക്കണം. ഏതൊരു പ്രവാസി മലയാളിയേയും പോലെ സൈതലവി പ്രതികരിച്ചു.
ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍ പറയുന്നു.
ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല.
കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു.