മലപ്പുറം: മലപ്പുറത്ത് ഒന്നര വയസ്സുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനാണ് മരിച്ചത്.
പത്തപ്പിരിയം പെരുവിൽകുണ്ടിൽ താമസിക്കുന്ന ഫയ്ജു റഹ്മാൻ ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദ് ആലം (ഒന്നരവയസ്) ആണ് മരിച്ചത്. പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നാണു കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്.
ഉടൻ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല, പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
Discussion about this post