തിരുവനന്തപുരം: വിഡിയോ കോള്‍ വിളിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി നടന് അനീഷ് രവി. ഫേസ്ബുക് ലൈവിലെത്തിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോണില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്നാണ് ആര്‍ട് ഡയറക്ടര്‍ കൂടിയായ അനിലിന് വീഡിയോ കോള്‍ വരുന്നത്. കോള്‍ എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുന്നു.
പിന്നീട് അവര്‍ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടന്‍ കോള്‍ കട്ട് ചെയ്തെങ്കിലും പിന്നീട് ഇതിന്റെ സ്ക്രീന്‍ റെക്കോര്‍ഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നുവെന്ന് അനില്‍ പറയുന്നു.
11,500 രൂപ കൊടുത്തില്ലെങ്കില്‍ ഇത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയതായും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേര് സിനിമാമേഖലയില്‍ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ദയവായി അറിയാത്ത നമ്പറുകളില്‍നിന്നും വരുന്ന വിഡിയോ കോള്‍ എടുക്കരുതെന്നും താരം പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
Discussion about this post