കൊച്ചി: കേരളത്തിലെ മാധ്യമക്കൂട്ടായ്മയും വ്യാപാരി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ഗ്രേറ്റ് കേരള ഷോപ്പിംങ്ങ് ഉത്സവത്തിലൂടെ ചന്ദ്രബാബുവിന് മെഗാ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റ് ലഭിച്ചു. കൊല്ലം ചേരനാട് സ്വദേശിയാണ് ചന്ദ്രബാബു.
അപകടത്തെ തുടര്‍ന്നു ശരീരം പാതി തളര്‍ന്ന ചന്ദ്രബാബുവിന് ഫാന്‍ വാങ്ങിയതിലൂടെയാണ് മെഗാ സമ്മാനം ലഭിച്ചത്. നടന്‍ നിവിന്‍ പോളിയാണ് സമ്മാനം കൈമാറിയത്.
കല്ല്യാണ്‍ ജ്വല്ലേഴ്സാണ് ഫ്ളാറ്റ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഓഫീസില്‍ നിന്ന് അഞ്ചലിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പുനലൂര്‍ തൊളിക്കോട്ടുള്ള കടയില്‍ നിന്നായിരുന്നു ചന്ദ്രബാബു ഫാന്‍ വാങ്ങിയത്. പുനലൂര്‍ മുനിസിപ്പല്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്കാണ് ഇദ്ദേഹം.
തത്കാലം പുനലൂര്‍ വിട്ട് എങ്ങോട്ടും പോകാനാവില്ല. അവിടെ മുനിസിപ്പല്‍ ഓഫീസിലാണു ജോലി. പിന്നെ, വയ്യാത്ത ആളായതിന്റെ പ്രയാസങ്ങളുമുണ്ട്. എങ്കിലും, ഫ്ളാറ്റ് ലഭിച്ചതില്‍ വലിയ സന്തോഷം’ എന്നായിരുന്നു ,സമ്മാനം ലഭിച്ച ശേഷം ചന്ദ്രബാബു പറഞ്ഞത്.
1993ല്‍. ആന്‍ഡമാന്‍ നിക്കോബാറില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കിടെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നു താഴെ വീണതോടെയാണ് ചന്ദ്രബാബുവിന്റെ അരയ്ക്കു താഴോട്ടുള്ള ചലനശേഷി കുറഞ്ഞത്.
കേരളത്തിലെ പത്ര, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയും വ്യാപാരി സമൂഹവും ചേര്‍ന്നു സംഘടിപ്പിച്ച പ്രഥമ വ്യാപാരോത്സവമായ ജി.കെ.എസ്.യുവില്‍ നാലു കോടി രൂപയുടെ സമ്മാനങ്ങള്‍ ആണ് ഒരുക്കിയിരുന്നത്.
Discussion about this post