തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പില്‍ ജോലി തേടി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന മെഡിക്കല്‍ കോളേജിലെ 36 ഡോക്ടര്‍മാരെ പിരിച്ചു വിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍. നടപടിയെടുക്കും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാതെ ഇരുന്ന 36 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃതമായി അവധി എടുക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ശന നടപടി.
പുറത്തായതില്‍ അധികവും വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ഡോക്ടര്‍മാരാണ്. അമ്പതോളം ഡോക്ടര്‍മാര്‍ കൃത്യമായി ജോലിയില്‍ പ്രവേശിക്കുന്നില്ല എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി കൈകൊണ്ടിട്ടുള്ളത്. നടപടികളുടെ ഭാഗമായി നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാതിരുന്ന ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം തന്നെ പുറത്താക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെയായിരുന്നു നടപടി.
അവധിയെടുത്തു മുങ്ങിയ 50 ഡോക്ടര്‍മാരില്‍ 9 പേര് മാത്രമായിരുന്നു സര്‍ക്കാര്‍ നല്കിയ നോട്ടീസിനോട് പ്രതികരിച്ചത്. സര്‍ക്കാര്‍ വകുപ്പില്‍ ജോലി ലഭിച്ചശേഷം അനധികൃതമായി അവധിയെടുത്തു വിദേശത്തു പോകുകയോ സ്വകാര്യ മേഖലയില്‍ ജോലി തേടുകയോ ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെയാണു നടപടി. ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ചവര്‍ക്കു സര്‍ക്കാര്‍ അതിന് അനുവാദവും സര്‍ക്കാര്‍ നല്കി. പിഎസ്സിയുടെ നിര്‍ദേശപ്രകാരമാണ് ഡോക്ടര്‍മാരെ പിരിച്ചു വിട്ടിട്ടുള്ളത്.
Discussion about this post