തൃശ്ശൂര്‍: കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി വഴിയരികില്‍ കാത്ത് നിന്ന ഗര്‍ഭിണിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ചിരുന്നു. അന്തിക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയായിരുന്നു ആ ഗര്‍ഭിണി. ഭര്‍ത്താവ് വിവേകും മൂത്ത മകനും ശ്രീലക്ഷ്മിയ്ക്കൊപ്പം ഉണ്ടായിരുന്നു.
തന്നെ കണ്ട് ഓടിവരുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോള്‍ സുരേഷ് ഗോപി വാഹനം നിര്‍ത്തി വയറില്‍ തൊട്ട് അനുഗ്രഹിച്ചു. സംഭവം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. ശേഷം സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളോടൊപ്പം നേരിട്ട് ചെന്ന് ആയിരുന്നു ശ്രീലക്ഷ്മി എന്ന യുവതിയെ കണ്ടത്.
ഇപ്പോള്‍ ശ്രീലക്ഷ്മിയുടെ കുഞ്ഞിനെ കാണാന്‍ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അന്തിക്കാട്ടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി കുഞ്ഞിനെയും ശ്രീലക്ഷ്മിയേയും സന്ദര്‍ശിച്ചത്. ഇരുവര്‍ക്കും മധുരപലഹാരങ്ങള്‍ നല്‍കുവാനും താരം മറന്നില്ല.
കോവിഡ് കാലമായതിനാല്‍ അദ്ദേഹം വീട്ടിനുള്ളിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറായില്ല. മുറ്റത്ത് നിന്നുകൊണ്ട് ആയിരുന്നു അദ്ദേഹം സുഖാന്വേഷണം നടത്തിയത്. കുറച്ചുനേരം മാത്രം ആയിരുന്നു അദ്ദേഹം ഇവരോടൊപ്പം ചിലവഴിച്ചത്. ഉടന്‍ തന്നെ സുരേഷ് ഗോപി മടങ്ങിപ്പോവുകയും ചെയ്തു.
Discussion about this post