തൃശ്ശൂര്‍: പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും കെബി ഗണേഷ് കുമാര്‍. ഒല്ലൂരില്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് രംഗത്തെത്തിയതാണ് കെ ബി ഗണേഷ് കുമാര്‍.
സല്യൂട്ട് ചെയ്യുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പ്രായമുള്ളവരെ കണ്ടാല്‍ ബഹുമാനിക്കണം, അത് ഗുരുത്വമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണെന്നും സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
”കൊടിക്കുന്നില്‍ സുരേഷിനെ ഞാന്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാറുണ്ട്. വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെയും ബഹുമാനിക്കണം. അവര്‍ക്ക് ഇപ്പോള്‍ പദവിയുണ്ടോയെന്ന് നോക്കേണ്ട. സല്യൂട്ട് ചെയ്യുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. പ്രായമുള്ളവരെ കണ്ടാല്‍ ബഹുമാനിക്കണം. അത് ഗുരുത്വമാണ്. അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. സുരേഷ് ഗോപി ഏത് പാര്‍ട്ടിയാണെന്ന കാര്യമൊക്കെ അവിടെ നില്‍ക്കട്ടെ. അദ്ദേഹം എംപിയെന്ന പദവിയില്‍ ഇരിക്കുമ്പോള്‍ അത് മാനിക്കണം.”- ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യേണ്ട, പക്ഷെ അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ലെന്നംു സുരേഷ് ഗോപി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ
” സല്യൂട്ട് വിവാദത്തില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കണമെന്നും വി വില്‍ സീ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ സാധിക്കില്ല. അതെല്ലാം അവരുടെ വെല്‍ഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷെ അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.”
ൃ
Discussion about this post