കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് വാദത്തെ പിന്തുണച്ച് സുരേഷ് ഗോപി എംപി. ബിഷപ്പ് വർഗീയ പരാമർശനം നടത്തിയിട്ടില്ലെന്നാണ് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചത്. ഒരു മതത്തേയും അദ്ദേഹം പരാമർശിച്ചിട്ടില്ലെന്നുമാണ് എംപിയുടെ നിലപാട്.
ബിഷപ്പ് ഹൗസിൽ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംപി. രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദർശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ, സല്യൂട്ട് വിവാദത്തോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായും സുരേഷ് ഗോപി പ്രതികരിച്ചു. രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പോലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സർക്കുലറുണ്ടോയെന്നും ഉണ്ടെങ്കിൽ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒല്ലൂരിൽ എസ്ഐയെ നിർബന്ധിച്ച്് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. ഇതിനെതിരെ പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
Discussion about this post