പെരുമ്പാവൂര്‍: ആശാ വര്ക്കറോടു മോശമായി സംസാരിച്ചെന്ന പരാതിയില്‍ പോലീസ് താക്കീതു ചെയ്തു വിട്ടയച്ച യുവാവ് ജീവനൊടുക്കി. വെങ്ങോല പഞ്ചായത്ത് ടാങ്ക് സിറ്റി മണപ്പറമ്പ്മാലില് എ.എം. രമേശന് (40) ആണു മരിച്ചത്.
വെങ്ങോല തേക്കമലയില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പാറമടയ്ക്കു സമീപമാണു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശന്റെ വീട്ടിലെ ചില അംഗങ്ങള്‍ക്കു കുറച്ചു ദിവസം മുന്‍പു കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹം ക്വാറന്റീനിലായിരുന്നു. ഇതിനിടെ വാക്സിനേഷനുമായി ബന്ധപ്പെട്ടാണു കോവിഡ് ഡ്യൂട്ടിലുണ്ടായിരുന്ന ആശാവര്‍ക്കറുമായി തര്‍ക്കമുണ്ടായത്.
ശേഷം, ആശാവര്‍ക്കറുടെ പരാതിയില്‍ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും താക്കീതു നല്കി വിട്ടയക്കുകയുമായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചും തെങ്ങുകയറ്റത്തിനു പോയുമാണ് ഉപജീവനം നടത്തിയിരുന്നത്. സംസ്കാരം ഇന്ന്. ഭാര്യ: രാജി. മക്കള്‍: അതുല്‍, അതുല്യ.
Discussion about this post