തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപത്തൊന്നാമത് ജന്മദിനം സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന- സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് രാജ്യവ്യാപകമായി ബിജെപി ആഘോഷിക്കും.
17ന് രാവിലെ എല്ലാ ബൂത്തുകളിലും വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുര്‍-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാര്‍ത്ഥനകളും നടത്തും.
ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പട്ടികജാതി കോളനികള്‍, പിന്നാക്ക ചേരിപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ബൂത്തുകളില്‍ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകള്‍ അര്‍പ്പിച്ച് പോസ്റ്റ് കാര്‍ഡുകള്‍ അയക്കും.
17, 18, 19 തീയതികളില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്ന പ്രിയദര്‍ശിനികള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കും. കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകരെയും സൈനികരെയും ആദരിക്കും. വിപുലമായ രീതിയില്‍ ഉള്ള പരിസ്ഥിതി സംരക്ഷണ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുക.
സംസ്ഥാന വ്യാപകമായി പുഴകളും തോടുകളും വൃത്തിയാക്കുന്നതിനോടൊപ്പം സെപ്തംബര്‍ 26ന് വിവിധ നദികളുടെ ഭാഗമായുള്ള 71 കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നിയോജകമണ്ഡലങ്ങളില്‍ രക്തദാന- മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ദുര്‍ബല ജനവിഭാഗങ്ങളെ സൗജന്യമായി വിവിധ കേന്ദ്ര പദ്ധതികളില്‍ അംഗങ്ങളാക്കും.
സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 5 വരെ സംസ്ഥാന- ജില്ലാതലങ്ങളില്‍ സെമിനാറുകളും വെര്‍ച്ച്ല്‍ സംവാദങ്ങളും സംഘടിപ്പിക്കും. 17-ന് മുതിര്‍ന്ന നേതാക്കള്‍ വിവിധ ജില്ലാ വകേന്ദ്രങ്ങളില്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.