ഓടിച്ചെന്ന് മൈക്കെടുത്ത് ബിഷപ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല താന്‍, ആവശ്യപ്പെട്ടാല്‍ മോഡിയെ അറിയിക്കാം; സുരേഷ് ഗോപി

തൃശ്ശൂര്‍: പാലാ ബിഷപ്പിന്റെ ലവ് ജിഹാദ്,നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ”ബിഷപ്പു വഴിയാണ് ജനതയുടെ പ്രശ്‌നം വരുന്നതെങ്കില്‍ അതും എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവര്‍ ആവശ്യപ്പെടണം അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല ഞാന്‍”- എന്ന് സുരേഷ് ഗോപി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും ആരും അറിയിക്കാതെ തന്നെ അവിടെ എത്തുന്നുണ്ട്. അതിന്റെ നടപടികളും എടുക്കുന്നുണ്ട്. കശ്മീര്‍, കര്‍ഷക നിയമം അങ്ങനെ എല്ലാം.’- എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി പറഞ്ഞില്ല.

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘ഇതിനകത്ത് അങ്ങനൊരു പ്രശ്‌നമുണ്ടെങ്കില്‍ എന്നോട് പറയാം. അവര്‍ക്ക് പറയാനുള്ളത് ഞാന്‍ കേള്‍ക്കും. എന്നിട്ട് അവര്‍ക്ക് ആരോടാണോ അറിയക്കേണ്ടത്, അവിടെ ഞാന്‍ നേരിട്ട് പോയി അറിയിക്കും. അതാണെന്റെ ജോലി. ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും ആരും അറിയിക്കാതെ തന്നെ അവിടെ എത്തുന്നുണ്ട്. അതിന്റെ നടപടികളും എടുക്കുന്നുണ്ട്. കശ്മീര്‍, കര്‍ഷക നിയമം അങ്ങനെ എല്ലാം.

ബിഷപ്പു വഴിയാണ് ജനതയുടെ പ്രശ്‌നം വരുന്നതെങ്കില്‍ അതും എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവര്‍ ആവശ്യപ്പെടണം. അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല ഞാന്‍. പറയാന്‍ ഉള്ളവര്‍ പറയട്ടെ. അവരുടെ എണ്ണം കൂടട്ടെ. കൂടിവന്നാല്‍ നമ്മള്‍ ഭൂരിപക്ഷത്തിന് വേണ്ടിയല്ലേ നില്‍ക്കുന്നത്. ഭൂരിപക്ഷം തീരുമാനിക്കട്ടെ, ഭൂരിപക്ഷം തെരഞ്ഞെടുത്ത സര്‍ക്കാര്‍ ചെയ്യട്ടെ’ സുരേഷ് ?ഗോപി പറഞ്ഞു

Exit mobile version