ഈറോഡ്: ഓണ്‍ലൈന്‍ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട യുവാവു ജീവനൊടുക്കി. പൂന്തുറ റോഡ് ശെല്ലദുരൈയുടെ മകന് പെയിന്റിങ് തൊഴിലാളിയായ ശ്രീറാമിനെ (22) ആണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു മാസമായി ജോലിക്കു പോകാതെ ഫോണില്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തു പോയ മാതാപിതാക്കളും സഹോദരനും വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍, ഈറോഡ് ടൗണ്‍ പൊലീസ് കേസെടുത്തു.
Discussion about this post