ഒളിച്ചുള്ള ജീവിതത്തിന് അവസാനം; അവിശ്വസനീയ പ്രണയകഥയിലെ റഹ്മാനും സജിതയ്ക്കും ഇന്ന് കല്യാണം, പ്രണയസാഫല്യം

Rahman and sajitha | Bignewslive

നെന്മാറ: അവിശ്വസനീയ പ്രണയകഥയിലെ കഥാപാത്രങ്ങളായ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ 10 വര്‍ഷക്കാലം ഒളിവില്‍ പാര്‍പ്പിച്ച റഹ്മാന്‍ സജിതയെ നിയമപരമായി വിവാഹം കഴിച്ച് ആഗ്രഹിച്ച ജീവിതം ജീവിച്ചു തുടങ്ങാന്‍ പോവുകയാണ് ഇവര്‍. ബുധനാഴ്ച നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരാകുന്നത്.

YouTube video player

ബുധനാഴ്ച രാവിലെ 10 മണിക്കാണ് രജിസ്ട്രാര്‍ മുമ്പാകെ വിവാഹിതരാകുന്നത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യസംഘം നല്‍കും. അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18-കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.

Sajitha parents | Bignewslive

2021 മാര്‍ച്ചില്‍ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പോലീസന്വേഷണം നടക്കുന്നതിനിടെ റഹ്മാനെ സഹോദരന്‍ നെന്മാറയില്‍വെച്ച് കാണുകയും പോലീസില്‍ വിവരമറിയിക്കുകയുംചെയ്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പ്രണയജീവിതം പുറംലോക അറിഞ്ഞത്.

പ്രായപൂര്‍ത്തിയായതിനാല്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴിനല്‍കിയതോടെ പോലീസ് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല.

Exit mobile version