കോഴിക്കോട്: മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്ലിയ. ഹരിത വിവാദത്തെ തുടര്‍ന്ന് ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് വടുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ഫാത്തിമ രംഗത്തെത്തിയത്.
ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത് സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു.
ഹരിതയുടെ പുതിയ സംസ്ഥാന സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്ലിയയ്ക്കെതിരെയുള്ള നടപടി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷറര്‍ ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.